
കോട്ടയം: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ കോട്ടയം എസ്. എച്ച്. മൗണ്ട് പുത്തൻപറമ്പിൽ ടെബിമോൻ ജോസഫിന് ലഭിച്ചത് മൊബൈൽ ഫോൺ.
കഴിഞ്ഞ ദിവസമാണ് ടെബിമോൻ ഓക്സിജൻ്റെ നാഗമ്പടം ഷോറൂമിൽ എത്തി എസി വാങ്ങിയത്.
ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സെബിമോന് മൊബൈൽ സമ്മാനമായി ലഭിച്ചത്.
കോട്ടയം നഗരസഭ കൗൺസിലർമാരായ ജോൺ വർഗീസ്, ടി.സി. റോയി എന്നിവർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 44 ഷോറൂമുകളില്‍ നിന്നും ശേഖരിച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്.
ഈ മാസം 31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകൾ,
തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഡിസ്‌പ്ലേ കേടായ ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്‌സ്‌മെന്റ് ഓഫര്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഫോണ്‍: 9020100100.






