Spread the love

യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച്‌ കെ ബി ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേഷ്കുമാർ പരിഹസിച്ചു.

video
play-sharp-fill

അതേസമയം, പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും, അഞ്ച് മുതല്‍ ആറ് പേർ വരെ ഉണ്ട്, മൂന്ന് പേർ രംഗത്തുണ്ട്. മുഖ്യമന്ത്രി ചർച്ച കൂടാതെ മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും ആരംഭിച്ചുകഴിഞ്ഞു, ഒരു മാസം സമയം പോയത് അറിഞ്ഞില്ലെന്നും ടെലിവിഷനില്‍ നല്ല കണ്ടൻ്റ് കിട്ടുകയാണ് ചെയ്തതെന്നും ഗണേഷ്കുമാർ പറഞ്ഞു.

പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പത്തനാപുരത്തെ ജനങ്ങള്‍ ചേർത്തു നിർത്തും. സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അധികാരത്തില്‍ വരുമെന്നും ഗണേഷ്കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group