Spread the love

അബുദാബി ; യു.എ.ഇ. വ്യോമപാത പൂർണമായി തുറന്നതായും താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയതായും യു.എ.ഇ ഭരണകൂടം അറിയിച്ചു.

video
play-sharp-fill

ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പൂർണ തോതിൽ സർവീസ് നടത്താൻ കഴിയും. ഇറാൻ യുദ്ധത്തെ തുടർന്ന് കുത്തനെ കൂടിയ വിമാന ടിക്കറ്റ് നിരക്ക് കുറയാനും യു.എ.ഇയുടെ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ സ്പെഷ്യൽ ഫ്ലൈറ്റുകളായി സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കുൾപ്പെടെ സാധാരണ സർവീസിലേക്ക് വരാനാകും. സീറ്റുകൾ കൂടുകയും നിരക്ക് കുറയുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ യു.എ.ഇ വിമാനക്കമ്പനികൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ത്യൻ വിമാനകമ്പനികൾ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു.

താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്. ഇതോടെ ദുബായ് ഉൾപ്പെടെ സാധാരണ നിലയിലേക്ക് മടങ്ങും. കണക്ഷൻ ഫ്ലൈറ്റുകളുടെയും ദീർഘദൂര വിമാനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകാനും ഇടയാക്കുമെന്നാണ് പ്രതീക്ഷ,​