Spread the love

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ പേട്രിയറ്റിനെ പ്രശംസിച്ച്‌ വി. ശിവൻകുട്ടി.

video
play-sharp-fill

നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓണ്‍ലൈൻ ലോണ്‍ ആപ്പുകളെയും ഡിജിറ്റല്‍ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാല്‍ കലാപരമായ മികവോടെയും പേട്രിയറ്റ് അവതരിപ്പിച്ചിരിക്കുന്നു എന്നാണ് വി. ശിവൻകുട്ടി ചിത്രം കണ്ട ശേഷം കുറിച്ചത്.

പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റല്‍ മാഫിയകള്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണെന്നും കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനല്‍ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞുവെന്നും വി ശിവൻകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി ശിവൻകുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത; ‘പേട്രിയറ്റ്’ ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം ‘പേട്രിയറ്റ്’ കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓണ്‍ലൈൻ ലോണ്‍ ആപ്പുകളെയും ഡിജിറ്റല്‍ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാല്‍ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു.

സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലോകത്തെ എത്തിക്കുമ്പോള്‍, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണ സമൂഹത്തിന് നല്‍കാൻ ഇത്തരം സിനിമകള്‍ക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റല്‍ മാഫിയകള്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനല്‍ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴില്‍ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസില്‍, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസില്‍,നയൻതാര,രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യില്‍ രൂപപ്പെട്ട ഒരു മഹേഷ്‌ നാരായണ്‍ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ള സിനിമയാണിത്.സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകള്‍ നേരുന്നു.