Spread the love

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെണ്ണലിന് മുന്നോടിയായി ഇരൂന്നൂറിലധികം നിരീക്ഷകരെ കൂടി അയച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ.

video
play-sharp-fill

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മേല്‍നോട്ടത്തിനായി നിയമിച്ചതിനെതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.

വോട്ടെണ്ണല്‍ ദിനത്തില്‍ ബംഗാളില്‍ എന്തു നടക്കും എന്ന ആശങ്കകള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. വോട്ടെണ്ണല്‍ നടപടികള്‍ സുഗമവും സുതാര്യവുമാക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമ ബംഗാളിലേക്ക് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

165 വോട്ടെണ്ണല്‍ നിരീക്ഷകരെയും, 77 പോലീസ് നിരീക്ഷകരെയുമാണ് ഇന്ന് അധികമായി അയച്ചത്.