Spread the love

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ചു നല്‍കിയ വീടുകളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചു.

video
play-sharp-fill

ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണം. ഇനിമുതല്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരിക്കും ഈ വീടുകളിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് പി എം എ സലാം വ്യക്തമാക്കി.

ഓരോ വീടും ഇപ്പോള്‍ ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ ആളുകള്‍ കൂട്ടമായി എത്തുന്നത് താമസക്കാർക്ക് വലിയ അലോസരം സൃഷ്ടിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ദുരന്തത്തെ അതിജീവിച്ച്‌ പുതുജീവിതത്തിലേക്ക് മടങ്ങുന്നവരോട് വീണ്ടും ഉരുള്‍പൊട്ടലിനെക്കുറിച്ച്‌ സംസാരിക്കുന്നത് അവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നു.

സന്ദർശകരുടെ തിരക്ക് അവരുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തുന്നു. വീടുകള്‍ കൈമാറിക്കഴിഞ്ഞാല്‍ നമ്മുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്നും പിന്നീട് അവകാശബോധത്തോടെ ആ മണ്ണിലേക്ക് പോകരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രവർത്തകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.