Spread the love

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന തിങ്കളാഴ്ച ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

video
play-sharp-fill

വോട്ടെണ്ണലിനോടനുബന്ധിച്ച്‌ ക്രമസമാധാനം ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നടപടി. ആഘോഷങ്ങള്‍ നിയന്ത്രണം വിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലുടനീളം പൊലീസ് സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

വിജയാഘോഷങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി ഏഴ് മണിക്ക് മുമ്പായി എല്ലാ ആഘോഷ പരിപാടികളും അവസാനിപ്പിക്കണം. ഡിജെ സംവിധാനങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group