Spread the love

ഇടുക്കി: ഇടുക്കിയില്‍ ആറ് പേർക്ക് ഇടിമിന്നലേറ്റു. മംഗളദേവി ഉത്സവത്തിനെത്തിയവർക്കാണ് ഇടിമിന്നലേറ്റത്.

video
play-sharp-fill

ഒരു പൊലീസുകാരനും മിന്നലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കൊല്ലം സ്വദേശിയും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ അൻസാറിനാണ് മിന്നലേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group