
തൃപ്പൂണിത്തുറ: ഉദയംപേരൂർ കണ്ടനാട് പുന്നച്ചാലില്‍ പാടശേഖരത്തില്‍ നടൻ ശ്രീനിവാസന് സ്മാരകം പണിത് ലയണ്‍സ് ക്ലബ്.
ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30-ന് സിനിമാതാരം സിദ്ദിഖ് നിർവഹിക്കും. കൃഷിയെ സ്നേഹിക്കുകയും ഏറെക്കാലം ഈ പാടത്ത് ജൈവകൃഷി ചെയ്യുകയും ചെയ്ത ആളാണ് ശ്രീനിവാസൻ. അദ്ദേഹത്തോടുള്ള നാടിന്റെ സ്നേഹസ്മരണയാണ് നെല്‍പ്പാടത്തെ സൂര്യകാന്തി തോട്ടത്തിനിടയിലെ ഈ സ്മാരകം.
നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന ശ്രീനിവാസന്റെ സ്മരണകള്‍ ഇരമ്പുന്നതാണ് ഉദയംപേരൂർ കണ്ടനാട്ടെ പുന്നച്ചാലില്‍ പാടശേഖരം. മാസങ്ങള്‍ക്കു മുൻപുവരെ നെല്ല് നിറഞ്ഞുനിന്ന പാടത്ത് ഇപ്പോള്‍ വിവിധയിനം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. എല്ലാം ജൈവകൃഷിതന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം കാഴ്ചഭംഗിയേകി സൂര്യകാന്തിപ്പൂക്കളും ജമന്തിപ്പൂക്കളും ഉണ്ട്. 15 ഏക്കറിലായിട്ടാണ് പച്ചക്കറികൃഷി ഉള്ളത്.
പാടശേഖരത്ത് സ്ഥാപിക്കാനായി ഗ്രാനൈറ്റില്‍ ശ്രീനിവാസന്റെ ചിത്രം കൊത്തിയ സ്തൂപം തയ്യാറാക്കിക്കഴിഞ്ഞു. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിലാണ് ശ്രീനിവാസന് സ്മാരകം ഒരുക്കിയിരിക്കുന്നത്. അതിനായി ഒരു സെൻ്റ് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത് ശ്രീനിവാസനോടൊപ്പം കൃഷിക്ക് എന്നും കൂടെയുണ്ടായിരുന്ന മനു ഫിലിപ്പ് തുകലൻ ആണ്.







