Spread the love

തിരുവനന്തപുരം : മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ സർക്കാർ അച്ചടക്ക നടപടിയെടുത്ത സാഹചര്യത്തില്‍ സർക്കാരിനും മുൻ ചീഫ് സെക്രട്ടറിയും വീണ്ടും രൂക്ഷ വിമർശനവുമായി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്.

video
play-sharp-fill

ഏപ്രില്‍ 9 ന് ജനം പുറത്താക്കിയ സർക്കാരാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക് പരിഹസിച്ചു. സസ്പെൻഷൻ ഓർഡറില്‍ നടപടിയുടെ കാരണം വ്യക്തമല്ല. അതിനാല്‍ കോടതിയില്‍ പോകാൻ ഉദ്ദേശമില്ല. പുതിയ സർക്കാർ സ്വാഭാവികമായും തീരുമാനം പുനപരിശോധിക്കും. നാണം കെട്ട പരാജയത്തിന്റെ ബാക്കിയാണ് ഈ സസ്പെൻഷനെന്നും അതേ നാണയത്തില്‍ നടപടിയെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സസ്പെൻഷൻ ഓർഡർ ബാഡ്ജായി ഉള്‍ക്കൊള്ളുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ലേഖനത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാസിസ്റ്റ് പ്രവണത എന്തെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഒന്നാം സർക്കാരില്‍ ഉദ്യോഗസ്ഥ ഏകോപനം ഉണ്ടായിരുന്നു. പക്ഷെ രണ്ടാം പിണറായി സർക്കാരില്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്വാധീനമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനെ പോലെയാണ് പെരുമാറുന്നതെന്നും ബി ആശോക് ആരോപിച്ചു.

ധനവകുപ്പിനെ പോലും മറികടന്ന് ക്യാബിനറ്റ് പദവി ദുരുപയോഗിച്ച്‌ ഇടപെടല്‍ നടത്തുകയാണെന്നും ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രമായി എബ്രഹാം മാറിയെന്നും ബി. അശോക് കുറ്റപ്പെടുത്തി. ഇല്ലാത്ത പദവി സൃഷ്ടിച്ചാണ് കെഎം എബ്രഹാമിനെ സർക്കാർ അധികാരത്തില്‍ ഇരുത്തിയത്. ചീഫ് സെക്രട്ടറിയെ പോലും ഭരിക്കുന്ന സ്ഥിതി വന്നു. ഉദ്യോഗസ്ഥ തലത്തില്‍ അധികാരത്തിന്റെ പുതിയ തലം ഉണ്ടാക്കി. സിവില്‍ സർവ്വീസ് ഏകോപനം വലിയ തോതില്‍ താളം തെറ്റി . ട്രിബ്യൂണല്‍ വിധിയോട് പോലും ധിക്കാരപരമായ സമീപനം. ചട്ടവിരുദ്ധ നടപടികളും നിയമനങ്ങളും ധാരാളം ഉണ്ട്. അതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സസ്പെൻഷൻ കാണിച്ച്‌ ഭീഷണി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.