
ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയില്‍ നിന്നുള്ള വിമാന സർവീസുകള്‍ മേയ് 1 മുതല്‍ പഴയപടിയാകുന്നു.
ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികള്‍ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ സർവീസുകള്‍ മെയ് 1 മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നല്കി.
വിമാന കമ്പനികളുടെ വെബ്സൈറ്റുകള്‍ വഴിയോ അംഗീകൃത ട്രാവല്‍ ഏജൻസികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സംഘർഷങ്ങളെത്തുടർന്ന് ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകള്‍ അടച്ചതും സുരക്ഷാ കാരണങ്ങളാലും സർവീസുകള്‍ തടസ്സപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിനിർത്തല്‍ നിലവില്‍ വന്നതും സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം. സർവീസുകള്‍ പുനരാരംഭിക്കുമെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമയക്രമത്തില്‍ മാറ്റങ്ങള്‍ വരാൻ സാധ്യതയുണ്ട്.
അതിനാല്‍ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.







