Spread the love

തിരുവനന്തപുരം അമ്പൂരിയിൽ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി 62കാരനായ തോമസ് എബ്രഹാം ആണ് മരിച്ചത്. മകൻ 38കാരനായ ഷൈനു തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹ വാർഷിക ആഘോഷത്തിനിടെ നടന്ന മദ്യ സത്കാരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെള്ളറട പൊലീസ് വ്യക്തമാക്കുന്നത്.

video
play-sharp-fill

വിവാഹ വാർഷികാഘോഷത്തിനിടെയിൽ ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ഷൈനു കസേര കൊണ്ട് തോമസ് എബ്രഹാമിന്റെ തലയ്ക്ക് അടിച്ചത്. അടിയേറ്റ ഉടൻ നിലത്ത് വീണ തോമസ് എബ്രഹാമിനെ ആശുപത്രിയിലെത്തിക്കാൻ‌ ശ്രമിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാൻ കഴിഞ്ഞില്ല.