
കോഴിക്കോട്: എക്സിറ്റ് പോളുകള്‍ കാര്യമാക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെയും തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്. ബേപ്പൂരില്‍ സർവ്വകാല റെക്കോർഡ് വോട്ട് നേടി എല്‍ ഡി എഫ് വിജയിക്കും. കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫിന് വീഴ്ചകള്‍ ഉണ്ടാകില്ലെന്നും റിയാസ് പറഞ്ഞു.
വടകര താലൂക്കില്‍ നേരത്തെ തന്നെ കുറഞ്ഞ വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടിയതെന്നും ഇത് മനസ്സിലാക്കി തിരുത്തല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







