Spread the love

കൊച്ചി: ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും.

video
play-sharp-fill

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 2. 10 നാണ് 430 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെടുക.

സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയില്‍ ഇന്നലെ തുടക്കമായിരുന്നു.
കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തവണ ഫ്‌ലൈനാസ് എയര്‍ലൈന്‍സാണ് തീര്‍ത്ഥാടകരുമായി പോകുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇക്കുറി 7943 തീര്‍ത്ഥാടകരാണ് യാത്ര തിരിക്കുന്നത്.

കേരളത്തിലെ മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമായി 13,194 തീര്‍ത്ഥാടകരാണ് ഹജ്ജിനായി യാത്ര തിരിക്കുക. കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ മെയ് 6 മുതല്‍ 14 വരെയും, കോഴിക്കോട് നിന്നുള്ള യാത്രകള്‍ മെയ് 14 മുതല്‍ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.