
ഗീതു മോഹൻദാസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്കി’ന്റെ റിലീസ് വീണ്ടും നീട്ടി. വിദേശത്തു വച്ച് നടന്ന സിനിമാകോൺ ഇവന്റിൽ സിനിമയ്ക്കു ലഭിച്ച വരവേൽപ്പ് ആണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം.
രാജ്യാന്തരതലത്തിലുള്ള സ്റ്റുഡിയോസ് സിനിമയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും ഇതിലൂടെ വിപുലമായ ഗ്ലോബൽ റിലീസിനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും നിർമാതാക്കൾ പറയുന്നു.
‘‘നേരത്തെ 2026 ജൂൺ 4-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുന്നതോടെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാകോണിൽ ചിത്രത്തിന്റെ അവതരണത്തിന് ലഭിച്ച ശക്തവും പ്രോത്സാഹനപരവുമായ പ്രതികരണത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ആഗോള വിതരണക്കാരും വ്യവസായ രംഗത്തുള്ളവരും ചിത്രത്തിന് മികച്ച പ്രതികരണമാണ് നൽകിയത്.
ഈ പ്രതികരണം രാജ്യാന്തര തലത്തിൽ വലിയ രീതിയിലുള്ള വിപുലമായ റിലീസിന് അവസരങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. ഇത് റിലീസ് തന്ത്രം പുനരാലോചിക്കാനും പുനഃക്രമീകരിക്കാനും അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചു.’’–സിനിമാ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് പറയുന്നു.
‘‘ചില സിനിമകൾ നമ്മൾ ഉണ്ടാക്കുന്നു, മറ്റു ചിലത് നമ്മൾ സിനിമയെ സ്നേഹിക്കാൻ കാരണമായ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ‘ടോക്സിക്’ അങ്ങനെയൊരു യാത്രയായിരുന്നു.
CinemaCon-ൽ ഞങ്ങളുടെ സിനിമ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള വലിയ പ്രതികരണം കാണുകയും ചെയ്തപ്പോൾ ഞങ്ങൾ എപ്പോഴും വിശ്വസിച്ച കാര്യങ്ങൾ ഒരിക്കൽക്കൂടി വ്യക്തമായി – ഈ സിനിമയ്ക്ക് ലോകമെമ്പാടും അതിന്റെ പൂർണമായ സാധ്യതകളിൽ എത്താൻ അർഹതയുണ്ട്.







