
ആലപ്പുഴ: മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
2024 ജൂലൈ 8-നാണ് സംഭവം. ഭാര്യയുടെ മാതാവിന്റെ രണ്ടാം ഭർത്താവായ 48കാരൻ ബിജുവിനെ വീട്ടുമുറ്റത്ത് വച്ച് പത്തലിന് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ അടുത്ത ദിവസം തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ കാലയളവിൽ പ്രതി ജയിലിലായിരുന്നു. മനോജ് കൃഷ്ണൻ മറ്റു നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







