
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ മൈതാനിയില്‍ മണര്‍കാട് കാര്‍ണിവലിന് ഇന്നു തുടക്കം. വൈകുന്നേരം 6.30ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും.
സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഫുഡ് സ്റ്റാളുകളുടെ ഉദ്ഘാടനം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ബല്‍റാം മേനോനും (ബാല്മി) നിര്‍വഹിക്കും. പ്രോഗ്രാം കണ്‍വീനര്‍ റവ.ജെ. മാത്യൂസ് മണവത്ത് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്, ജില്ലാപഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍, ഫാ. ലിറ്റു തണ്ടാശേരി, കത്തീഡ്രല്‍ ട്രസ്റ്റി ഇ.വി. കുര്യാക്കോസ് ഇടച്ചേരില്‍ എന്നിവര്‍ പ്രസംഗിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഫുഡ് ഫെസ്റ്റുമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം.
ഇതോടൊപ്പം കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്ക്, വാഹന ഡിസ്പ്ലേ സ്റ്റാള്‍, ഫ്ളവര്‍ ഷോ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
കാര്‍ണിവൽ ദിനങ്ങൾ സംഗീതത്തിനും കലയ്ക്കുമായി മാറ്റിവച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം 6.30ന് ധൃവ ബാന്‍ഡ് അവതരിപ്പിക്കുന്ന വയലിന് ഫ്യൂഷന്‍. 30നു വൈകുന്നേരം 6.30ന് അഗോചരം ബാന്‍ഡ് നയിക്കുന്ന ഹാര്‍മോണിയം ഉത്സവം, മേയ് ഒന്നിനു വൈകുന്നേരം 6.30ന് അഗോചരം ബാന്‍ഡിന്റെ മ്യൂസിക് ബാന്‍ഡ് പെര്‍ഫോമന്‍സ്.
രണ്ടിനു വൈകുന്നേരം 6.30ന് കത്തീഡ്രലിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കലാപരിപാടികള്‍.
തുടര്‍ന്നു കോട്ടയം സുഭാഷ് നയിക്കുന്ന കലാസന്ധ്യ, മൂന്നിനു വൈകുന്നേരം 6.30ന് എസ്. നിവേദിത, എസ്. നിരഞ്ജന എന്നിവര്‍ അവതരിപ്പിക്കുന്ന വോക്കോ വയലിന് ഫ്യൂഷന്‍. നാലിനു വൈകുന്നേരം 6.30ന് സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും സിവിഎന്‍ കളരിയുടെ കളരിപ്പയറ്റ് പ്രദര്‍ശനവും നടക്കും.







