
മലപ്പുറം: പരിയാപുരത്തിനടുത്ത് പട്ടിക്കുന്നില്‍ കര്ഷകന് പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു മരിച്ചു.
പട്ടിക്കുന്ന് കല്ലിപ്പറമ്പില്‍ അബ്ദുല്‍ അസീസ് (55) ആണ് മരിച്ചത്.
വാഴത്തോട്ടത്തില്‍ പന്നി കയറാതിരിക്കാന്‍ സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റുള്ള മരണമെന്നാണു പ്രാഥമിക നിഗമനം. അബ്ദുല്‍ അസീസിന്റെ മൃതദേഹത്തിനു സമീപം ഒരു പന്നിയെ ചത്തനിലയില്‍ കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ആളൊഴിഞ്ഞ കൃഷിയിടത്തില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടത്.
ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയായിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ്: പരേതനായ കുഞ്ഞിമൊയ്തു. മാതാവ്: ആസ്യ.







