
കൊച്ചി: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍
ബിന്ദു അമ്മിണിയ്ക്കും കനക ദുര്‍ഗയ്ക്കുമായി നേരത്തെ ശബരിമലക്കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ആദ്യം ഇന്ന് വാദിക്കുക. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉള്‍പ്പെടെ അനൂകൂലിച്ച് വാദങ്ങള്‍ എഴുതി സമര്‍പ്പിച്ചത്.
യുവതി പ്രവേശന കേസില്‍ ഏട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ വാദം പൂര്‍ത്തിയാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, ആഴത്തിലുള്ള നിയമവിഷയങ്ങള്‍ കൈകാര്യം ചെയ്ത് കേസില്‍ യുവതി പ്രവേശത്തെ എതിര്‍ക്കുന്നവരുടെ വാദം ഒന്‍പത് ദിവസമാണ് നീണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഈ വാദം പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ പുനപരിശോധന ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദം തുടങ്ങുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് നാലിന് ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇനി നടക്കാന്‍ സാധ്യതയുള്ളു.







