Spread the love

സംസ്ഥാനത്ത് പാമ്പുകടി വ്യാപകമാകുന്ന പശ്‌ചാത്തലത്തിൽ ഷൂസ് ധരിക്കുന്നവർക്ക് മുന്നറിയിപ്പ്. ധൃതിയില്‍ ചെരിപ്പും ഷൂസും ധരിക്കുംമുമ്പ്‌ പാമ്പുകള്‍ അകത്തു കയറിയിട്ടില്ലെന്ന്‌ ഉറപ്പാക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഷൂസിനുള്ളില്‍ കൈ കടത്താതെ നിലത്തു കൊട്ടിയതിനു ശേഷമേ ഉപയോഗിക്കാവൂ. ഗംബൂട്ട്‌ ഉപയോഗിക്കുന്ന കര്‍ഷകരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്‌.

video
play-sharp-fill

ചൂടില്‍ നിന്ന്‌ ആശ്വാസം തേടി രാത്രിയില്‍ തറയില്‍ പായ വിരിച്ചു കിടക്കുന്നവരും ശ്രദ്ധിക്കണം, വെള്ളിക്കെട്ടന്‍പോലുള്ള പാമ്പുകള്‍ തണുപ്പ്‌ തേടി കിടക്കയിലേക്ക്‌ കയറാന്‍ സാധ്യതയുണ്ട്‌. ഉഷ്‌ണം അല്‍പ്പം സഹിച്ചാലും കട്ടിലിലോ കൊതുകുവലയ്‌ക്കുള്ളിലോ ഉറങ്ങുന്നതാണു സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നനവും തണുപ്പും ഉള്ളതിനാല്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വാതിലുകള്‍ക്കും ജനാലകള്‍ക്കും താഴെ വിടവുകളുണ്ടെങ്കില്‍ അടയ്‌ക്കണം, ജനലുകള്‍ തുറന്നിടുമ്പോള്‍ നെറ്റുകള്‍ ഉപയോഗിക്കുന്നതു പാമ്പുകള്‍ ഉള്ളില്‍ കടക്കുന്നതു തടയും. ഡ്രെയ്‌നേജ്‌ പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം. വീടിന്റെ പരിസരത്ത്‌ എലികളുടെയും പാമ്പുകളുടെയും വാസസ്‌ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റു പ്രവേശന സ്‌ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീല്‍ ചെയ്യുന്നതും പാമ്പ്‌ ശല്യത്തില്‍ നിന്നു രക്ഷയാകും.

പാമ്പ്‌ വലുതായാലും ചെറുതായാലും അപകടകാരി തന്നെയാണെന്ന് വിദഗ്‌ധര്‍ പറയുന്നു. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങള്‍ കുറച്ചുനാള്‍ സ്വന്തമായി മേഖല കണ്ടെത്തി ആധിപത്യം സ്‌ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടുതന്നെ അവയെ പുറത്തുകാണാന്‍ സാധ്യത കൂടുതലാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group