
കോട്ടയത്ത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു. റോഡിനു കുറുകെ ഒടിഞ്ഞുവീണ വാകമരം മുറിക്കുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി കോട്ടയം മുട്ടമ്പലത്താണ് സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീണ്‍ രാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിലൻ എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും ചുണ്ടിനും തലയിലുമാണ് ഇവർക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇരുവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






