
മ്യാൻമറില്‍ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഞായറാഴ്ച പുലർച്ചെ റിക്ടർ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ശനിയാഴ്ചയും മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മ്യാൻമറിലെ നിശ്ചിത മേഖലയില്‍ ഭൂമിക്കടിയില്‍ 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച 95 കിലോമീറ്റർ ആഴത്തില്‍ മറ്റൊരു ഭൂകമ്പവും ഉണ്ടായിരുന്നു. തുടർന്ന് റിക്ടർ സ്കെയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ജീവഹാനിയോ റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും തുടർച്ചയായുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പസഫിക് റിംഗ് ഓഫ് ഫയറിന് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ മ്യാൻമറില്‍ ഭൂചലന, സുനാമി സാധ്യത കൂടുതലാണ്. സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാൻ അധികൃതർ നിർദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ ചെറിയ തോതിലുള്ള ഭൂചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്.







