Spread the love

കു​​മ​​ര​​കം: കാ​​യ​​ൽ ടൂ​​റി​​സം മേ​​ഖ​​ല​​യ്ക്ക് വ​​ൻ തി​​രി​​ച്ച​​ടി. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലെ​​പ്പോ​​ലെ ന​​ല്ല ഓ​​ട്ടം ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ സ​​ഫ​​ല​​മാ​​കാ​​തി​​രി​​ക്കാ​​ൻ കാ​​ര​​ണം വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ താ​​പ​​നി​​ല അ​​സ​​ഹ​​നീ​​യ​​മാ​​യ​​താ​​ണ്. ഇ​​തോ​​ടെ ഈ ​​അ​​വ​​ധി​​ക്കാ​​ലം ബോ​​ട്ട് ഉ​​ട​​മ​​ക​​ൾ​​ക്കും ഈ ​​മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും നി​​രാ​​ശ​​യാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.

video
play-sharp-fill

ചൂ​​ടി​​ന്‍റെ കാ​​ഠി​​ന്യം കൂ​​ടി​​യ​​തോ​​ടെ കു​​മ​​ര​​ക​​ത്തേ​​ക്കു​​ള്ള വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വ് കു​​ത്ത​​നെ കു​​റ​​ഞ്ഞു, ഹൗ​​സ്ബോ​​ട്ട് ബു​​ക്കിം​​ഗും ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു. ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ല്ല തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്ന കു​​മ​​ര​​ക​​ത്തും ആ​​ല​​പ്പു​​ഴ​​യി​​ലും ഹൗ​​സ് ബോ​​ട്ട് ടൂ​​റി​​സം ഇ​​പ്പോ​​ൾ നി​​ശ്ച​​ല​​മാ​​ണ്. വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ കാ​​യ​​ൽ ടൂ​​റി​​സം ഒ​​ഴി​​വാ​​ക്കി ചൂ​​ട് കു​​റ​​വു​​ള്ള ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലേ​​ക്കും ഹൈ​​റേ​​ഞ്ച് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​മാ​​ണ് പോ​​കു​​ന്ന​​ത്.

വേ​​ന​​ൽ​​ച്ചൂ​​ടി​​ന് കു​​റ​​വി​​ല്ലെ​​ങ്കി​​ൽ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ ​​മേ​​ഖ​​ല വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തും. ആ​​ല​​പ്പു​​ഴ​​യി​​ലെ​​യും കു​​മ​​ര​​ക​​ത്തെ​​യും ഹൗ​​സ് ബോ​​ട്ട് രം​​ഗ​​ത്തെ മ​​ന്ദി​​പ്പ് ടൂ​​റി​​സം മേ​​ഖ​​ല​​യെ ആ​​കെ പി​​ന്നോ​​ട്ട​​ടി​​ക്കു​​ന്നു​​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​​മ​​ര​​ക​​ത്ത് 100 -ൽ ​​അ​​ധി​​ക​​വും ആ​​ല​​പ്പു​​ഴ​​യി​​ൽ ആ​​യി​​ര​​ത്തോ​​ള​​വും ഹൗ​​സ് ബോ​​ട്ടു​​ക​​ളു​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം. അ​​തി​​ല​​ധി​​കം ശി​​ക്കാ​​ര വ​​ള്ള​​ങ്ങ​​ളും മോ​​ട്ടോ​​ർ ബോ​​ട്ടു​​ക​​ളും സ്പീ​​ഡ് ബോ​​ട്ടു​​ക​​ളും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ കു​​ഞ്ഞോ​​ള​​ങ്ങ​​ളെ കീ​​റി​​മു​​റി​​ച്ച് ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ പ്ര​​യാ​​ണം ചെ​​യ്തി​​രു​​ന്നു. അ​​വ​​യെ​​ല്ലാം ഓ​​ട്ടം ല​​ഭി​​ക്കാ​​തെ തീ​​ര​​ങ്ങ​​ളി​​ൽ വി​​ശ്ര​​മ​​ത്തി​​ലാ​​ണി​​പ്പോ​​ൾ.

കാ​​യ​​ൽ ടൂ​​റി​​സം​​രം​​ഗ​​ത്തെ മാ​​ന്ദ്യം വ​​ലി​​യ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് പ്ര​​ദേ​​ശ​​ത്തെ​​യാ​​കെ എ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ടൂ​​റി​​സം രം​​ഗ​​ത്തെ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ദൈ​​നം​​ദി​​ന ജീ​​വി​​ത​​വും ക​​ഷ്ട​​ത​​യി​​ലാ​​ണ്.

വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ് മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി എ​​ത്തി​​യ കൊ​​ടും ചൂ​​ട് കാ​​യ​​ൽ ടൂ​​റി​​സ​​ത്തെ മാ​​ത്ര​​മ​​ല്ല, ടൂ​​റി​​സം മേ​​ഖ​​ല​​യെ​​യാ​​കെ പി​​ന്നോ​​ട്ട​​ടി​​ക്കു​​ക​​യാ​​ണ്.