Spread the love

തിരുവനന്തപുരം: ഗ‌ർഭിണിയാണെന്നുപറഞ്ഞ് ഒൻപതുമാസം ബന്ധുക്കളെ കബളിപ്പിച്ച്‌ മുങ്ങിയ യുവതിയും ഭർത്താവും പൊലീസ് പിടിയില്‍.
സ്വന്തം അമ്മയുമായുള്ള പിണക്കം തീർക്കാനും ഭർതൃമാതാവിന്റെ സ്വർണം കൈക്കലാക്കാനുമാണ് യുവതിയും ഭർത്താവും ചേർന്ന് നാടകം കളിച്ചത്. തിരുവനന്തപുരം ചെമ്പഴന്തി പറയ്‌ക്കോട് സ്വദേശികളായ ദമ്പതികളെയും ഇവരുടെ അഞ്ചുവയസുകാരനായ മകനെയുമാണ് ഇന്നലെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

video
play-sharp-fill

ദമ്പതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നാടകം പുറത്തായത്. കഴിഞ്ഞ ജൂണ്‍ 17 മുതലാണ് ദമ്പതികളെയും മകനെയും കാണാതായത്. ഗർഭസംബന്ധമായ ചികിത്സയ്ക്കായും ഗർഭച്ഛിദ്രം നടന്നതിന്റെ വിഷമത്താലും നാടുവിടുകയാണെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചത്.

അമ്മയുടെ പിണക്കം മാറാനാണ് മാസങ്ങള്‍ക്കുമുൻപ് താൻ ഗർഭിണിയാണെന്ന് യുവതി സ്വന്തം അമ്മയെ അറിയിച്ചത്. ഇതോടെ പിണക്കം മാറിയ അമ്മ സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കി. തുടർന്നുള്ള ഒൻപത് മാസം വയറ്റില്‍ തുണി വച്ചുകെട്ടിയാണ് യുവതി ഗർഭിണിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചത്.
കഴിഞ്ഞമാസം ഒൻപതുമാസം തികഞ്ഞതോടെ കഴക്കൂട്ടത്തെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ദമ്പതികള്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായും ബന്ധുക്കളെ വിവരമറിയിച്ചു. ഇതിനിടെ കുഞ്ഞ് മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവുമൂലമാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി. ഇതോടെയാണ് ദമ്പതികളുടെ ഗർഭനാടകം പൊളിഞ്ഞത്.

പരതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചാല്‍ സത്യം പുറത്തുവരുമെന്ന് ഭയന്നാണ് ദമ്പതികള്‍ മകനെയുംകൂട്ടി നാടുവിട്ടത്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയതിനുശേഷമാണ് ഇവർ ഒളിവില്‍ക്കഴിഞ്ഞത്. എന്നാലിടയ്ക്ക് സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ചത് പൊലീസിന് പിടിവള്ളിയാവുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയത്. തുടർന്ന് തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദമ്പതികളെയും മകനെയും ക്രിമിനല്‍ പരാതികള്‍ ഇല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കിയതിനുശേഷം പിന്നീട് വിട്ടയച്ചു.