
ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സർക്കാർ ജോലി നല്കാൻ വിജയ് സർക്കാറിന്റെ തീരുമാനം.
വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരില്‍ എത്തും. 41 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 2025 സെപ്റ്റംബർ 27-നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്.
വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. വിജയ്യുടെ റാലിയില്‍ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്.
വിജയ് എത്തുന്നതില്‍ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടർന്ന് ആളുകള്‍ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാകുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group





