
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു.
ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്ന കേസുകളില്‍ പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നല്കി.
അടുത്തിടെ നടന്ന മൂന്ന് മരണങ്ങളിലും ആദ്യഘട്ടത്തില്‍ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയേറ്റ വിവരം തിരിച്ചറിഞ്ഞത്. ഈ സാഹചര്യം ഒഴിവാക്കാൻ പരിശോധനകളില്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് ആന്റിവെനത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂട് വർധിച്ചതോടെ പാമ്പുകള്‍ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം.









