
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രൻ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്.
സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് നടപടിയെടുത്തത്.
നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചതുമായി ബന്ധപ്പെട്ട് സന്ദീപിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ രാജേന്ദ്രൻ അടക്കമുള്ള പ്രവർത്തകർക്കെതിരെ കേസെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിക്കുമെന്നായിരുന്നു സന്ദീപിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള അരുണിന്റെ പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവകേരള യാത്രയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നിയമനടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.









