
കുമരകം: പൈപ്പ് തകരാറിനെ തുടർന്ന് കുമരകത്ത് ജല വിതരണം മുടങ്ങി. ഇനി എന്ന് വിതരണം പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.
കുമരകത്തെ ഓവർ ഹെഡ്ഡ് ടാങ്കുകളിലേക്ക് ചെങ്ങളത്തു നിന്നും കുടിവെള്ളം എത്തിക്കുന്ന മെയിൻ പെെപ്പ് വീണ്ടും പൊട്ടിയതിനെ തുടർന്ന് കുമരകത്ത് ജല വിതരണം പൂർണ്ണമായും നിലച്ചു.
പതിവുപോലെ പുത്തൻ പള്ളിക്ക് സമീപത്തെ ജോയിന്റ് തന്നെയാണ് തകരാറിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തവണ ഇവിടെയുണ്ടായ തകരാർ പരിഹരിക്കാൻ രണ്ട് പകലും രണ്ടു രാത്രിയും വേണ്ടി വന്നിരുന്നു. എത്രയും വേഗം തകരാർ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.









