Friday, April 24, 2026

വെള്ളം കണ്ടാൽ പേടിക്കുന്ന പ്രായത്തിൽ കായലിലേക്ക് എടുത്തുചാടി: പൊങ്ങിയത് അഞ്ചര കിലോമീറ്റർ അപ്പുറത്ത്: അങ്കണവാടിക്കാരിയുടെ അതി സാഹസിക നീന്തൽ അങ്ങനെ ലോക റിക്കാർഡായി.

Spread the love

കോട്ടയം: വെള്ളം കണ്ടാൽ പേടിക്കുന്ന പ്രായത്തിൽ കായലിലേക്ക് എടുത്തുചാടി. പൊങ്ങിയത് അഞ്ചര കിലോമീറ്റർ അപ്പുറത്ത്. 3 വയസുകാരിയുടെ അതി സാഹസിക നീന്തൽ അങ്ങനെ ലോക റിക്കാർഡായി.

video
play-sharp-fill

വേമ്ബനാട്ടുകായല്‍ കുറുകെ നീന്തിക്കടന്ന അങ്കണവാടിക്കാരി എസ്തേറിന് ഏഷ്യബുക്ക് ഒഫ് റെക്കാഡ്. മൂന്ന് വയസും, 10 മാസവും പ്രായമാണ് ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാറിന്റെയും ക്രിസ്റ്റീനയുടെയും മകളായ എസ്‌തേർ കൃഷ്ണകുമാറിന്.

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും നാഷണല്‍ ബുക്ക് ഒഫ് റെക്കാഡ്സിലും എസ്തേറിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ദൂരം നീന്തിക്കടന്ന കുട്ടി എന്ന അപൂർവ നേട്ടമാണ് എസ്‌തേർ സ്വന്തമാക്കിയത്. 5.5 കിലോമീറ്റർ ദൂരം കേവലം 2.22 മണിക്കൂർ കൊണ്ടാണ് നീന്തിക്കടന്നത്.