
തൃശൂർ: വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ പോസ്‌റ്റ്‌മോർട്ടം നടപടികള്‍ ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു.
അഞ്ചുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. ഇതില്‍ തിരിച്ചറിഞ്ഞ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സ്‌ഫോടനത്തില്‍ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കി മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
23 ശരീരഭാഗങ്ങളും തെരച്ചിലില്‍ കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയില്‍ 11 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും.
ചികിത്സയില്‍ കഴിയുന്ന 11 പേരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ടുപേർ വെന്റിലേറ്ററിലാണ്.
വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള കൂടുതല്‍ സംഘങ്ങള്‍ തൃശൂർ മെഡിക്കല്‍ കോളേജില്‍ എത്തി. ഒരു രോഗിക്ക് മൂന്ന് ഡോക്‌ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചത്.









