Wednesday, April 22, 2026

3000 ഒഴിവുകളിലേക്ക് എസ്.എസ്.സി റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസുമുതല്‍ യോഗ്യത; അപേക്ഷ മെയ് നാല് വരെ

Spread the love

തിരുവനന്തപുരം: സ്‌റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) ഫേസ് XIV തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എസ്.സി ഫേസ് 14 റിക്രൂട്ട്‌മെന്റിന് 3003 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവല്‍ നിയമനങ്ങള്‍ വന്നിട്ടുണ്ട്.

ജനറല്‍ 1534
ഒബിസി 667
എസ്.സി 346
എസ്.ടി 185
ഇഡബ്ല്യൂഎസ് 271

യോഗ്യത

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും, പ്ല്‌സ ടു യോഗ്യതയുള്ളവര്‍ക്കും, ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്.

ചില ടെക്‌നിക്കല്‍ തസ്തികകളില്‍ ഡിപ്ലോമ, ഡിഗ്രി സ്‌പെഷ്യലൈസേഷനും പരിഗണിക്കും.

പ്രായപരിധി

18നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

അപേക്ഷ ഫീസ്

100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്

ഓരോ വിഭാഗത്തിലേക്കുമായി വ്യത്യസ്ത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടക്കും. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പരിശോധിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പോസ്റ്റുകള്‍ക്കനുസരിച്ച്‌ ഏഴാം ശമ്പള കമ്മീഷന്‍ മുഖേന ശമ്പളം അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ എസ്.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഫേസ് 14 പരീക്ഷ ലിങ്ക് മുഖേന അപേക്ഷിക്കുക.

https://ssc.gov.in/?hl=en-US