Wednesday, April 22, 2026

കനത്ത മഴയും ഇടിമിന്നലും: പാറത്തോട് പാലമ്പ്രയിൽ പള്ളിമുറിക്ക് ലക്ഷങ്ങളുടെ നാശനഷ്ടം; റൂമിന്റെ സീലിംഗ് തകർന്നു, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു

Spread the love

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത മഴയ്ക്കൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നൽ നാശം വിതയ്ക്കുന്നു.  ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായി ഇടിമിന്നലിൽ  പാറത്തോട് പാലമ്പ്രയിൽ പള്ളിമുറിക്ക്  നാശനഷ്ടം സംഭവിച്ചു.

video
play-sharp-fill

പാലമ്പ്ര ഗദ്സെമൻ ഇടവക വികാരിയുടെ മുറിക്കാണ് ഇന്നലെ മഴയോട് കൂടി ഉണ്ടായ ഇടിമിന്നലിൽ ന നാശ നഷ്ടങ്ങൾ സംഭവിച്ചത്

സംഭവ സമയത്ത് വൈദികൻ റൂമിൽ ഉണ്ടായിരുന്നില്ല ഇടിമിന്നലിൽ റൂമിന്റെ സീലിംഗ് ഉൾപ്പെടെയുള്ളവ തകരുകയും, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട് സംഭവം അറിഞ്ഞ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group