മുൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ജയരാജ് നിര്യാതനായി

Spread the love

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ അഭിലാഷ് ജയരാജ് അന്തരിച്ചു. ദീർഘനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മുണ്ടക്കയത്തിന്റെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം.

video
play-sharp-fill

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മുണ്ടക്കയത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും ജനക്ഷേമ പദ്ധതികളിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട്.