കോട്ടയം രാമപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു;മരിച്ചത് ആനിക്കാട് സ്വദേശി

Spread the love

കോട്ടയം: രാമപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം ആനിക്കാട് സ്വദേശി റൈഗണ്‍ ജോര്‍ജ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

video
play-sharp-fill

ഏരിമറ്റം ജങ്ഷന് സമീപത്തുവച്ച് നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

അപകടസമയത്ത് റൈഗണ്‍ ജോര്‍ജ് വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group