
ഡൽഹി: നാഷണല്‍ ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡില്‍ (NHDC) ജോലി നേടാൻ അവസരം. വിവിധ മാനേജർ, ഓഫീസർ ഒഴിവുകളിലേക്കാണ് നിയമനം.
താല്പര്യമുള്ളവർക്ക് മെയ് 8 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഷണല്‍ ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനില്‍ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 07.
മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്സ്) 1 ഒഴിവ്
ഡെപ്യൂട്ടി മാനേജര്‍ (കൊമേഴ്യല്‍) 1 ഒഴിവ്
അസിസ്റ്റന്റ് മാനേജര്‍ (കൊമേഴ്യല്‍) 1 ഒഴിവ്
സീനിയര്‍ ഓഫീസര്‍ (കൊമേഴ്യല്‍) 4 4
പ്രായപരിധി
35 വയസുമുതല്‍ 42 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,000 രൂപമുതല്‍ 1,80,000 രൂപവരെയാണ് ശമ്പളം.
യോഗ്യത
മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)
സിഎ/ കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ഫിനാൻസില്‍ സ്പെഷ്യലൈസേഷനോട് കൂടിയ ഫുള്‍ ടൈം എംബിഎ. പത്ത് വർഷത്തെ എക്സ്പീരിയൻസ് വേണം.
ഡെപ്യൂട്ടി മാനേജർ
ടെക്സ്റ്റൈല്‍ ടെക്നോളജി/എഞ്ചിനീയറിംഗ്/ഹാൻഡ്ലൂം ടെക്നോളജി അല്ലെങ്കില്‍ ടെക്സ്റ്റൈല്‍സ് കെമിസ്ട്രി/കെമിക്കല്‍ ടെക്നോളജി/എം.എസ്സി (ഓർഗാനിക്/ടെക്സ്റ്റൈല്‍ കെമിസ്ട്രി) എന്നിവയില്‍ ബിരുദം/ഡിപ്ലോമ.
ബിരുദധാരികള്‍ക്ക് 8 വർഷവും ഡിപ്ലോമക്കാർക്ക് 14 വർഷവും പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജർ (കൊമേഴ്സ്യല്‍)
ടെക്സ്റ്റൈല്‍ ടെക്നോളജി/എഞ്ചിനീയറിംഗ്/ഹാൻഡ്ലൂം ടെക്നോളജി അല്ലെങ്കില്‍ ടെക്സ്റ്റൈല്‍സ് കെമിസ്ട്രി/കെമിക്കല്‍ ടെക്നോളജി/എം.എസ്സി (ഓർഗാനിക്/ടെക്സ്റ്റൈല്‍ കെമിസ്ട്രി) എന്നിവയില്‍ ബിരുദം/ഡിപ്ലോമ. ബിരുദധാരികള്‍ക്ക് 5 വർഷവും ഡിപ്ലോമക്കാർക്ക് 9 വർഷവും പ്രവൃത്തിപരിചയം.
സീനിയർ ഓഫീസർ (കൊമേഴ്സ്യല്‍)
ടെക്സ്റ്റൈല്‍ ടെക്നോളജി/എഞ്ചിനീയറിംഗ്/ഹാൻഡ്ലൂം ടെക്നോളജി ബിരുദം/ഡിപ്ലോമ, അല്ലെങ്കില്‍ എംബിഎ (മാർക്കറ്റിംഗ്/റൂറല്‍ മാനേജ്മെന്റ്)/ടെക്സ്റ്റൈല്‍സ് കെമിസ്ട്രി/കെമിക്കല്‍ ടെക്നോളജി/എം.എസ്സി (ഓർഗാനിക്/ടെക്സ്റ്റൈല്‍ കെമിസ്ട്രി) ബിരുദം/ഡിപ്ലോമ. ബിരുദം/എംബിഎ/എം.എസ്സിക്ക് 4 വർഷവും ഡിപ്ലോമക്കാർക്ക് 5 വർഷവും പ്രവൃത്തിപരിചയം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് നാഷണല്‍ ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് വിശദമായ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അവസാന തീയതി മെയ് 08.
വെബ്സെെറ്റ്: https://nhdc.org.in/en/Career



