Spread the love

കുമരകം : കുമരകം ആറ്റാമംഗലം പളളിയുടെ നവീകരിച്ചു സമർപ്പിക്കുന്ന ആറ്റാമംഗലം പാരീഷ് ഹാളിൻ്റെ (മിഖായേൽ മോർ ദിവന്നാസിയോസ് ഹാൾ) കൂദാശയും ഉദ്ഘാടനവും ഏപ്രിൽ 19ന് ഞായറാഴ്ച നടക്കും.

video
play-sharp-fill

രാവിലെ 10 – ന് യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻഡോ.തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത കൂദാശ നിർവഹിക്കും.തുടർന്ന് ഉദ്ഘാടന കർമം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

1982 ഫെബ്രുവരി 22 – ന് പരിശുദ്ധ ഇഗ്നാത്യോസ് സഖാ പ്രഥമൻ പ്രാത്രിയർക്കീസ് ബാവയാണ് ഹാളിന്റെ ശിലാസ്ഥാപനം നടത്തിയത്. 1990 ജനുവരി ആറിന് ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാതോലിക്കാ ബാവാ കൂദാശ നിർവഹിച്ചു. കുമരകത്തെ ആദ്യത്തെ പാരീഷ് ഹാളാണ് ഇപ്പോൾ നവീകരിച്ചരിക്കുന്നത്. 2000-ൽ കുമരകം സന്ദർശിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് കുമരകം പാക്കേജ് നാടിന് സമർപ്പിച്ചത് ഈ ഹാളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.സി. നോൺ എ. സി. സൗകര്യങ്ങൾ ഉള്ള കുമരകത്തെ ഏക പാരീഷ് ഹാളാണിത്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 750-ൽ അധികം പേർക്ക് ഭക്ഷണത്തിനുള്ള സൗകര്യത്തോടു കൂടിയ വിശാല ഹാളെന്ന പ്രത്യേകതയും ഇപ്പോൾ ഉണ്ട് .

മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ: അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, സഹ വൈദീകൻ നൈനാൻ ഫിലിപ്പ് എട്ടുപറയിൽ,ട്രസ്റ്റി ജേക്കബ് പി ജോർജ് , സെക്രട്ടറി സോബി മാത്യു എടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

◻️