3 ദോശയും 2 പൊറോട്ടയും 3 ചായയും കഴിച്ചതിന് 430 രൂപ ബില്ല്: അയ്യപ്പ ഭക്തരെ കൊള്ളയടിച്ചത് എരുമേലിയിലെ ഹോട്ടൽ

Spread the love

കോട്ടയം: കഴിച്ചത് മൂന്ന് ദോശ രണ്ട് പൊറോട്ട മൂന്ന് ചായ .പഴയ നിരക്കിലാണെങ്കിൽ 80 രൂപയാകും. ഇപ്പോൾ പാചക വാതക ക്ഷാമം മൂലം 2 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. പക്ഷേ, ബില്ല് വന്നപ്പോള്‍ 430 രൂപ. എത്ര രൂപ കൂട്ടിയാലും 430 രൂപ ബില്ലാകില്ല.
എരുമേലിയില്‍ നിന്ന് ഭക്ഷണം കഴിച്ച അയ്യപ്പ ഭക്തരെയാണ് ഹോട്ടൽ കൊള്ളയടിച്ചത്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രിയില്‍ എരുമേലി വലിയമ്പലത്തിനും പോലിസ് സ്റ്റേഷനും സമീപം ശരവണ ഹോട്ടലില്‍ ആണ് സംഭവം.
പത്തനംതിട്ട സ്വദേശി ജ്യോതിഷ് നാരായണ്‍ എന്നയാള്‍ ആണു ശബരിമല യാത്രയ്ക്കിടെ എരുമേലിയില്‍ തനിക്കു നേരിട്ട ദുരനുഭവമായി അമിത വില ഈടാക്കിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഒരു ചെറിയ തുണ്ട് പേപ്പറില്‍ പേന കൊണ്ട് എഴുതിയത് ആണ് 430 രൂപയുടെ ബില്‍ ആയി നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം ആണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ബില്‍ വാങ്ങി തുക നല്‍കിയ തീര്‍ഥാടകന്‍ ഇതിനെതിരെ ചോദ്യം ചെയ്തു.
ഇതോടെ അമ്പത് രൂപ കുറവ് ചെയ്യാമെന്ന് തര്‍ക്കത്തിനിടെ ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ ഇരുന്ന ആള്‍ പറഞ്ഞെങ്കിലും മുഴുവന്‍ തുകയും നല്‍കിയ ഭക്തന്‍ ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു രംഗത്തു വന്നു.
തുടര്‍ന്ന് ഹോട്ടല്‍ ഉടമ അടച്ചിടുകയായിരുന്നു. പാചക വാതക ക്ഷാമം മൂലം കട അടച്ചതാണെന്ന് ഉടമ മറ്റു കച്ചവടക്കാരോട് പറഞ്ഞത്. തമിഴ്‌നാട് സ്വദേശി ആണ് കട വാടകയ്ക്ക് എടുത്തു നടത്തുന്നത്.