Spread the love

കോഴിക്കോട്: വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിർണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.

video
play-sharp-fill

വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേസിനാസ്പദമായ സന്ദേശം പ്രചരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് ഈ നിർണായക വഴിത്തിരിവ് ഉണ്ടായത്.

കൂടുതല്‍ പേർക്ക് നോട്ടീസ്
വടകര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് നിർമാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി നിരവധി പേർക്ക് എസ്‌ഐടി നോട്ടീസ് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വടകര സ്ക്വാഡ്’ ഗ്രൂപ്പിന് പുറമെ ‘കടത്തുനാട് സഖാക്കള്‍’ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലും, ‘ബാവുപ്പാറ സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിലും ആദ്യഘട്ടത്തില്‍ തന്നെ ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.