
തൃശ്ശൂർ: തൃശൂരില്‍ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റർ മരിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയില്‍ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ആണ് അപകടം നടന്നത്.
മേലൂർ സ്വദേശിയായ ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ ശ്രദ്ധിച്ചത്.
തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ചു. തിരച്ചിലിന് ഒടുവിൽ ക്ലാരിഫയറിനുള്ളില്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍തെറ്റി ക്ലാരിഫയർ ഉള്ളിലേക്ക് വീണതായിരിക്കാം എന്ന് പ്രാഥമിക നിഗമനം.







