ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്‌ 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; 21 കാരൻ അറസ്റ്റില്‍

Spread the love

കൊല്ലം: ഏരൂരില്‍ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്‌ 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 21 കാരൻ അറസ്റ്റില്‍.

video
play-sharp-fill

നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യങ്ങള്‍ ചിത്രങ്ങള്‍ പ്രതി പ്രചരിപ്പിക്കുകയായിരുന്നു.

 

2024 ല്‍ ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചല്‍ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ഇതിന്റെ വൈരാഗ്യത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കി. സുഹൃത്ത് വഴി ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഏരൂർ പോലീസ് കേസെടുത്തത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി, റിമാൻഡ് ചെയ്തു.