
തിരുവനന്തപുരം: യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എല്ഡിഎഫിൻ്റേതെന്നും എല്‍ഡിഎഫ് ജനങ്ങളുടെ ഒപ്പം നില്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി ശിവൻകുട്ടി മികച്ച മന്ത്രിയെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നല്ലതുപോലെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറുമായി വികസന സംവാദത്തിന് ഇനിയും തയാറെന്നും സ്ഥലവും തിയതിയും അദ്ദേഹം തീരുമാനിക്കട്ടെയെന്നും ശിവൻകുട്ടി വേദിയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം ഇങ്ങനെ തകർന്നല്ലോയെന്ന ചിന്ത 10 വർഷം മുമ്പ് ജനങ്ങള്‍ക്കുണ്ടായിരുന്നു. അതില്‍ നിന്നും ജനം മോചനം ആഗ്രഹിച്ചു. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ വലിയ മാറ്റം സംഭവിച്ചു. കുത്തഴിഞ്ഞ ഭരണസംവിധാനം മാറി. ഇപ്പോള്‍ നല്ല നിലക്ക് ജീവിതം നയിക്കാൻ കഴിയുന്ന ഇടമായി കേരളം മാറി.







