
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നലെ രാത്രി വൈദ്യുതി മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം പ്രതിസന്ധിയിലായി.
രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാൻസർ ചികിത്സാ ബ്ലോക്കിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.
ഈ ഘട്ടത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതും പണിമുടക്കി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഒടുവിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വൈദ്യുതി വിച്ഛേദിക്കപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല. രാത്രി ഒന്നരയോടെ പൂർണമായും വൈദ്യുതി പുനസ്ഥാപിച്ച് കാൻസർ ബ്ലോക്കിനെ പൂർവസ്ഥിതിയിലാക്കി.



