കോട്ടയം മണിപ്പുഴ നാലുവരിപ്പാതയിലെ കാർ ഡീലറുടെ റോഡ് കയ്യേറ്റം പൊളിച്ച് നീക്കി; നാലുവരിപ്പാത, രണ്ട് വരിപ്പാതയാക്കി വ്യാപക റോഡ് കൈയ്യേറ്റമെന്ന തേർഡ് ഐ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ കൈയ്യേറ്റം പൊളിച്ച് നീക്കാൻ നിർദ്ദേശം നൽകി നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ; വാർത്ത പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം നടപടി; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

Spread the love

കോട്ടയം: കോടിമത നാലുവരി പാതയിൽ വ്യാപക റോഡ് കൈയേറ്റമെന്ന വാർത്തയ്ക്ക് പിന്നാലെ മണിക്കൂറുകൾക്കകം കൈയ്യേറ്റം പൊളിച്ച് നീക്കാൻ നിർദേശം നൽകി നഗരസഭാ ചെയർമാൻ എം പി സന്തോഷ്കുമാർ.

video
play-sharp-fill

മണിപ്പുഴയിൽ
എം സി റോഡിൻ്റെ ഇരുവശത്തുമായാണ് റോഡ് പുറമ്പോക്ക് വ്യാപകമായി കൈയ്യേറിയിരുന്നത്.

പെട്ടിക്കടക്കാർ മുതൽ കാർ ഷോറൂം നടത്തുന്നവർ വരെയാണ് ഇവിടെ റോഡ് കൈയ്യേറിയത്. മണിപ്പുഴയിൽ റോഡ് പുറമ്പോക്ക് കൈയ്യേറിയാണ് മഹീന്ദ്ര കാർ ഡീലർ കച്ചവടം നടത്തിയിരുന്നത്. അനധികൃത കൈയ്യേറ്റം ശ്രദ്ധയിൽപെട്ട തേർഡ് ഐ ന്യൂസ് കൈയ്യേറ്റത്തിൻ്റെ ചിത്രങ്ങൾ സഹിതം വാർത്ത നൽകി. വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ ചെയർമാൻ കൈയ്യേറ്റം പൊളിച്ച് നീക്കാനാവശ്യപ്പെട്ട് കാർ ഡീലർക്ക് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് കൈയ്യേറ്റം പൊളിച്ച് നീക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമത നാലുവരി പാത തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഭാവനം ചെയ്ത പദ്ധതിയാണ്. കോടിമതപാലം മുതൽ മണിപ്പുഴ വരെയാണ് നാലുവരി പാത യാഥാർത്ഥ്യമാക്കിയത്. കോട്ടയത്തിന്റെ ഒരു സ്വപ്ന പദ്ധതിയായിരുന്നു ഇത്.
എന്നാൽ ഇതിപ്പോൾ പെട്ടിക്കടക്കാർ മുതൽ വൻകിടക്കാർ വരെ കൈയ്യേറി, കൈയ്യേറി രണ്ട് വരിപ്പാതയാക്കി മാറ്റിയിരിക്കുകയാണ്.