യുഡിഎഫ് ഭരണം വന്നാൽ കർഷക പാക്കേജ് ഉണ്ടാകും: അതോടെ റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് മാണി സി കാപ്പൻ

Spread the love

പാലാ: റബറിന് 250 രൂപ തറ വില പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് കർഷകരെ വഞ്ചിച്ച ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമാക്കി. യുഡിഎഫ് ഭരണത്തിൽ എത്തിയാൽ ഒരു കർഷക പാക്കേജ് ഉണ്ടാകുമെന്നും റബർ കർഷകർക്ക് അതിൽ കൃത്യമായ പരിഗണന ലഭിക്കുമെന്നും ഉറപ്പാക്കും മാണി സി കാപ്പൻ വിശദീകരിച്ചു.

video
play-sharp-fill

ഭരണമുന്നണിയിൽ നിർണായക സ്വാധീനം ഉണ്ടായിട്ടും റബർ കർഷകർക്ക് വേണ്ടി കഴിഞ്ഞ അഞ്ചു വർഷക്കാലം ജോസ് കെ മാണി ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നും അദ്ദേഹം ആരോപിച്ചു. പിസി ജോർജ് ബിജെപിയിലെത്തിയാൽ 10 ദിവസത്തിനകം കേരളത്തിലെ റബർ കർഷകർക്ക് നല്ല വാർത്ത ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ഷോൺ ജോർജും ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനം എന്നു പറഞ്ഞ് യഥാർത്ഥ വിഷയങ്ങളെ അഭിമുഖീകരിക്കാതെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആണ് ബിജെപിയും എൽഡിഎഫും പാലായിൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു മീനച്ചിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു കാപ്പൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം യുഡിഎഫ് ചെയർമാൻ രാജൻ കൊല്ലമ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോസ് മോൻ മുണ്ടയ്ക്കൻ,
പ്രൊഫ.സതീശ് ചൊള്ളാനി,
ദിയ ബിനു, സുബി സുരേഷ് രാജു കൊക്കോപ്പുഴ പ്രേംജിത്ത് ഏർത്തയിൽ
ശശി നെല്ലാല ബോബി ഇടപ്പാടി ഡയസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു

മൂന്നിലവിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്താകുവാൻ ഫുഡ് പാർക്കും കാർഷികോല്പന്ന സംഭരണ സംസ്കരണ കേന്ദ്രവും യാഥാർത്ഥ്യമാക്കും:
മൂന്നിലവ്: ഗ്രാമങ്ങളുടെ വികസനമാണ് യഥാർത്ഥ വികസനം എന്ന് താൻ വിശ്വസിക്കുന്നതെന്ന് മാണി സി കാപ്പൻ. ആ കാഴ്ചപ്പാടിൽ ഊന്നിയാണ് ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

മൂന്നിലവിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്താകുന്ന ഫുഡ് പാർക്കും, കാർഷികോല്പന്ന സംസ്കരണസംഭരണ കേന്ദ്രവും യുഡിഎഫ് അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാകും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുഡിഎഫ് മൂന്നിലവ് മണ്ഡലം കൺവെൻഷൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.

മണ്ഡലം യുഡിഎഫ് ചെയർമാൻ ഷൈൻ പാറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ബിജു പുന്നത്താനം സി ടി രാജൻ ജോയി സ്കറിയ
പ്രൊഫ.സതീശ് ചൊള്ളാനി മോളി പീറ്റർ ജോർജ് പുളിങ്കാട് പയസ് തോമസ്
ബിന്ദു സെബാസ്റ്റ്യൻ ഉണ്ണി മുട്ടം എന്നിവർ സംസാരിച്ചു