പശ്ചിമേഷ്യൻ സംഘർഷം ;വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസ വാർത്ത; നിർണായക നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം

Spread the love

റിയാദ് : പശ്ചിമേഷ്യൻ സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസ വാർത്ത. ഇവർക്ക് പിഴയില്ലാതെ രാജ്യം വിടാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

video
play-sharp-fill

ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്. ഉംറ, ട്രാൻസിറ്റ്,​ വിസിറ്റ്,​ ഫൈനൽ എക്സിറ്റ് വിസകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. ഫെബ്രുവരി 25ന് കാലാവധി തീർന്ന വിസകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ആവശ്യമെങ്കിൽ ഏപ്രിൽ 18 വരെ വിസ പുതുക്കാം. ഇതിനായി ആവശ്യമായ ഫീസടയ്ക്കണം. വിസ കാലാവധി തീർന്നവർക്ക് പുതുക്കാതെ തന്നെ രാജ്യം വിടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുക്കുകയോ ഫീസടയ്ക്കുകയോ വേണ്ടെന്നും ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു. ഏപ്രിൽ 18ന് മുൻപ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രിൽ 18 ഓടെ നടപടികളാരംഭിക്കും