
ദില്ലി: രണ്ടോ മൂന്നോ എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ മത്സരിക്കാൻ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും ശശി തരൂർ.
എംപിമാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം. കെ രാഘവനും രാജ്മോഹൻ ഉണ്ണിത്താനും തരൂരും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം നിർദ്ദേശങ്ങള്‍ പരിഗണിച്ചില്ല എന്നതിലാണ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമിതി യോഗം നാലരയിലേക്ക് മാറ്റി. എന്നാൽ, അവശേഷിക്കുന്ന സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. 37 സീറ്റുകളില്‍കൂടി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം 55 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തർക്കം രൂക്ഷമായതാണ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം. ഇന്നലെ രാത്രിയും മാരത്തോണ്‍ ചർച്ചകള്‍ ദില്ലിയില്‍ നടന്നു. രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനിടെ കെ സുധാകരൻ കടുത്ത നിലപാട് തുടരുകയാണ്.



