
ആലപ്പുഴ: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല.
ഒരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നില്‍ കൂടുതലാണെന്നും ബാക്കി മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് ജനവിധി തേടുന്ന രമേശ് ചെന്നിത്തല പല്ലന മുതല്‍ വലിയഴിക്കല്‍ വരെ നടത്തുന്ന തീരദേശ റോഡ് ഷോയ്ക്ക് എത്തിയപ്പോഴായിരുന്നു പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എവിടെയും തർക്കങ്ങളില്ല. ഹരിപ്പാട് എന്‍റെ ഹൃദയത്തില്‍ ആണ്. അവരുടെ ഹൃദയത്തില്‍ ഞാനും ഉണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയക്കുറവ് മാത്രം വെല്ലുവിളിയാണ്. ഇത്ര പെട്ടന്നുള്ള തീയതിയാകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.







