
തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കേരളം ആര് ഭരിക്കണം? ഏതു മുന്നണിയുടെ കൈകളിൽ ഏല്പിക്കണമെന്ന് ഏപ്രിൽ ഒൻപതിന് ജനങ്ങൾ വിധിയെഴുതും.തെരഞ്ഞെടുപ്പ് ചൂടിൽ കേരളം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങി. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും.
വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടരുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ രാത്രി പ്രതികരിച്ചത്.
സീറ്റുവിഭജനത്തിൽ തർക്കമില്ലെന്നും തീരുമാനം നാളെയുണ്ടാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു. അതേസമയം സതീശനെ തള്ളി കേരള കോൺഗ്രസ് രംഗത്തെത്തി. സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നായിരുന്നു പി.ജെ.ജോസഫിന്‍റെ പ്രതികരണം.
അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള മുസ്ലിം ലീഗിന്‍റെ നേതൃയോഗം ഇന്ന് നടക്കും. മലപ്പുറത്ത് രാവിലെ പതിനൊന്നിനാണ് യോഗം ചേരുക.
യുഡിഎഫിലെ സീറ്റ് വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ തീരുമാനം പി.കെ.കുഞ്ഞാലിക്കുട്ടി നേതാക്കളെ അറയിക്കും.



