കാര്യങ്ങള്‍ മനസിലാക്കാതെ തെറ്റായ കാര്യങ്ങള്‍ പറയുന്നു; നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറുമായി പരസ്യ സംവാദത്തിന് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറുമായി പരസ്യ സംവാദത്തിന് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ കാര്യങ്ങള്‍ മനസിലാക്കാതെ തെറ്റായ കാര്യങ്ങള്‍ പറയുന്നു വെന്ന് അദ്ദേഹം പറഞ്ഞു. പരിചയക്കുറവ് കൊണ്ടാകും അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

video
play-sharp-fill

നേമത്ത് എല്‍ഡി എഫ് ജയിക്കും. കഴിഞ്ഞ തവണ നഷ്ടമായ സീറ്റ്‌ കൂടി ഇത്തവണ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണകൊള്ള ഒന്നാം റൗണ്ടില്‍ ഞങ്ങടെ തലയില്‍ കൊണ്ടുവെച്ചു. രണ്ടാം റൗണ്ട് യുഡിഫിൻ്റെ തലയില്‍ വെച്ച്‌. അത് ഇത് വരെ യുഡിഫിന് ഇറക്കാൻ കഴിഞ്ഞിട്ടില്ല. നേമത്ത് അക്കൗണ്ട് തുറക്കണം എന്നത് ബിജെപി യുടെ സ്വപ്നമെന്നും എല്ലാ സ്വപ്നങ്ങളും നടക്കണം എന്നില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.