
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ. വക്കാലത്തുകളിൽ ഇനി മുതൽ ഒട്ടിക്കുന്ന അഡ്വക്കേറ്റ് ക്ലാർക്ക് വെൽഫെയർ സ്റ്റാമ്പ് 12ന് പകരം 20 രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം. ഈ പെയ്മെന്റ് ചെയ്യുന്നതും ഒരു വക്കാലത്തിന് 20 രൂപ നിരക്കിൽ ഇനി ചെയ്യണം. ഈ ഫീസ് വർദ്ധനകൾ 2026 മാർച്ച് ഒമ്പത് മുതൽ പ്രാബല്യത്തിലായി.
കേരള അഭിഭാഷക ക്ഷേമനിധി, കേരള അഡ്വക്കേറ്റ് ക്ലാർക്ക് ക്ഷേമനിധി എന്നിവയിലെ അമെന്റുമെൻ്റ്കളുമായി ബന്ധപ്പെട്ട ഈ കഴിഞ്ഞ ഫിനാൻസ് ബില്ലിലും നിയമസഭയിൽ അവതരിപ്പിച്ച പ്രത്യേക ബില്ലുകളിലും പരാമർശിക്കുന്നത് പ്രകാരമുള്ള ഫീസ് വർദ്ധനകൾ 2026 മാർച്ച് ഒമ്പത് മുതലാണ് പ്രാബല്യത്തിലായത്.
അത് പ്രകാരം വക്കാലത്തുകളിൽ ഒട്ടിക്കുന്ന അഡ്വക്കേറ്റ് ക്ലാർക്ക് വെൽഫെയർ സ്റ്റാമ്പ് ഇനിമുതൽ 12ന് പകരം 20 രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം. ഈ പെയ്മെൻറ് ചെയ്യുന്നതും ഒരു വക്കാലത്തിന് 20 രൂപ നിരക്കിൽ ചെയ്യേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വക്കാലത്തിൽ ഒരു അഡ്വക്കേറ്റ്ന് 100 രൂപയുടെ വീതം അഡ്വക്കേറ്റ് വെൽഫെയർ ഫണ്ട് സ്റ്റാമ്പും പതിപ്പിക്കേണ്ടതാണ്.
ഇപ്പോൾ നിലവിലുള്ളത് പോലെ തന്നെ മൂന്ന് അഭിഭാഷകർ വരെ ആണെങ്കിൽ 100 രൂപയുടെ മൂന്ന് സ്റ്റാമ്പുകൾ അതായത് 300 രൂപ ഈ പെയ്മെൻറ് നടത്തേണ്ടതും മൂന്നിൽ കൂടുതൽ അഭിഭാഷകർ വക്കാലത്തിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ കൂടുതൽ പേമെന്റുകളുടെ ആവശ്യമില്ല.
അതോടൊപ്പം അഭിഭാഷക സ്റ്റൈപ്പൻ്റ് സ്റ്റാമ്പ് 25 രൂപയുടേത് കൂടി ഒരു വാക്കാലത്തിന് ഒട്ടിക്കണം. ഈ പെയ്മെന്റിലും അതുപോലെ 12 രൂപയുടെ ക്ലാർക്ക് സ്റ്റാമ്പിന് പകരം ₹20 രൂപയുടെ സ്റ്റാമ്പ്, 12 നു പകരം ₹20 രൂപ കൊടുക്കണം.
നിലവിൽ 25 രൂപയുടെ അഡ്വക്കേറ്റ് വെൽഫെയർ സ്റ്റാമ്പ് ഒട്ടിക്കുന്നതിന് പകരം 25 എന്നുള്ളത് 100 രൂപ നിരക്കിൽ ഒട്ടിക്കണം. അഡ്വക്കേറ്റ് സ്റ്റൈപ്പൻ്റ് സ്റ്റാമ്പ് 25 രൂപയുടേത് കൊടുക്കേണ്ടത് ഉണ്ട്…. ഒരു വക്കീലിന് മാത്രമുള്ള വക്കാലത്തുകളിൽ
CF…………………..13
LBF…………………13
CLERK WELFARE……20
ADVOCATE WELFARE…….100 ADVCOCATE STYPHENT……… 25 എന്നിങ്ങനെ ഫീസ് വേണം
ഒന്നിലേറെ വക്കീലന്മാർ ഉണ്ടെങ്കിൽ ആളൊന്നിനു 100 രൂപ വീതമാണ് വക്കീൽ വെൽഫെയർ സ്റ്റാമ്പ്.



